സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി
Thursday, March 4, 2021 12:31 AM IST
നി​ല​ന്പൂ​ർ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ മൊ​ബൈ​ൽ​സ് വ​ർ​ക്ക്ഷോ​പ്പ്സ് കേ​ര​ള (എ​എ​ഡ​ബ്ല്യു​കെ) നി​ല​ന്പൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ്പേ​ജ് പോ​ളി​സി​ക്കെ​തി​രേ​യും അ​നി​യ​ന്ത്രി​ത വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ​യു​മാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
എ​എ​ഡ​ബ്ല്യു​കെ സം​സ്ഥാ​ന​ത്തെ 140 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​രി​ലും ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഫൈ​സ​ൽ എ​ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി എ​ട​ക്ക​ര, റെ​ജി ക​രു​വാ​ര​കു​ണ്ട്, നാ​ബൈ​ദ് പൂ​ക്കോ​ട്ടും​പാ​ടം, സി​ദി​ഖ് പൂ​ക്കോ​ട്ടും​പാ​ടം എ​ന്നി​വ​ർ പ്രസംഗിച്ചു. സാ​ധാ​ര​ണ വ​ർ​ക്കു​ഷോ​പ്പു​ക​ളെ ബാ​ധി​ക്കു​ന്ന സ്ക്രാ​പ്പേ​ജ് പോ​ളി​സി ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക, ചെ​റു​കി​ട ഇ​ട​ത്ത​രം വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ക, മ​ലീ​നീ​ക​ര​ണ ലൈ​സ​ൻ​സ് ഫീ ​ഏ​കീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.