പെ​രു​മാ​റ്റ​ച്ച​ട്ടലം​ഘ​നം പ​രാ​തി​പ്പെ​ടാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Friday, March 5, 2021 12:09 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭ, ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സി ​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പ് വ​ഴി പ​രാ​തി​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി.
‌മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടലം​ഘ​നം, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് പ​രി​ധി ലം​ഘ​നം തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​തി​ന്‍റെ ചി​ത്ര​മോ വീ​ഡി​യോ ദൃ​ശ്യ​മോ സ​ഹി​തം ആ​പ്പ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു അ​യ​ച്ചു​കൊ​ടു​ക്കാം. പ​രാ​തി​പ്പെ​ടു​ന്ന​യാ​ൾ അ​യാ​ളു​ടെ വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യും ആ​പ്പി​നു​ണ്ട്.
പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പ​രാ​തി ട്രാ​ക്ക് ചെ​യ്ത് നി​ല​വി​ലെ അ​വ​സ്ഥ അ​റി​യാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. ജി​യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​തി​നാ​ൽ ച​ട്ട​ലം​ഘ​നം വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്രം, വീ​ഡി​യോ എ​ടു​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നു ത​ന്നെ ആ​പ്പി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം.
പ​രാ​തി ന​ൽ​കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചാ​ൽ അ​ഞ്ചു മി​നു​ട്ടി​ന​കം ഫോ​ട്ടോ​യും വീ​ഡി​യോ​യും അ​പ്ലോ​ഡ് ചെ​യ്തു ക​ഴി​യ​ണം.
ഒ​രു പ​രാ​തി സ​മ​ർ​പ്പി​ച്ചാ​ൽ അ​ഞ്ചു​മി​നു​ട്ടി​നു ശേ​ഷ​മേ അ​ടു​ത്ത പ​രാ​തി ന​ൽ​കാ​നാ​കൂ. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ നൂ​റ് മി​നി​റ്റി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒ​രാ​ൾ ന​ൽ​കു​ന്ന പ​രാ​തി ആ​ദ്യ​മെ​ത്തു​ന്ന​ത് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ്.
ഈ ​പ​രാ​തി ല​ഭി​ച്ചാ​ൽ അ​ഞ്ചു മി​നു​റ്റി​ന​കം ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും സ​ന്ദേ​ശം അ​ത​തു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ക്വാ​ഡു​ക​ൾ​ക്ക് കൈ​മാ​റും. അ​വ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും.
സ്വീ​ക​രി​ച്ച ന​ട​പ​ടി 100 മി​നി​റ്റി​ന​കം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള പ​രാ​തി​ക​ൾ ജി​ല്ലാ​ത​ല സ​മി​തി​ക്കു​ൾ​പ്പെ​ടെ മു​ക​ൾ ത​ട്ടി​ലേ​ക്കു കൈ​മാ​റു​ന്ന ത​ര​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.