വി​ള​യൂ​ർ തോ​ണി​ക്ക​ട​വി​ലെ ത​ട​യ​ണ നി​റ​ഞ്ഞു
Friday, March 5, 2021 12:11 AM IST
വി​ള​യൂ​ർ: തൂ​ത​പ്പു​ഴ​യി​ലെ വി​ള​യൂ​ർ പു​ലാ​മ​ന്തോ​ൾ പാ​ല​ത്തി​ന് താ​ഴെ തോ​ണി​ക്ക​ട​വി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ത​ട​യ​ണ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തോ​ണി​ക്ക​ട​വി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ച​ത്. ഒ​രു​മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ത​ട​യ​ണ നി​റ​യു​ന്ന കാ​ഴ്ച​യാ​ണ്.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു ഇ​വി​ടെ നി​ർ​മി​ച്ച സ്ഥി​രം ത​ട​യ​ണ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു​ശേ​ഷം ത​ക​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ തോ​ണി​ക്ക​ട​വി​ൽ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം ക​ണ്ടി​രു​ന്ന​ത്.
വി​ള​യൂ​ർ, കൊ​പ്പം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ജ​ല​സ്രോ​ത​സും തോ​ണി​ക്ക​ട​വി​ലാ​ണ്. കി​ണ​റ്റി​ൽ വെ​ള്ളം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഇ​ത്ത​വ​ണ​വ​യും ത​ട​യ​ണ നി​ർ​മി​ച്ച​ത്. ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തും പു​ഴ​യി​ൽ വെ​ള്ളം നി​ൽ​ക്കു​ന്നു​ണ്ട്.