മ​ല​പ്പു​റ​ത്തു 359 പേ​ർ​ക്ക് കോ​വി​ഡ്; 330 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, April 10, 2021 12:49 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ മാ​ത്രം രോ​ഗി​ക​ളു​ടെ എ​ണ്ണം 300 ക​വി​ഞ്ഞു. 359 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന​തി​നി​ടെ ആ​റു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം 2021 മാ​ർ​ച്ച് 22 ന് ​പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ 100 ൽ ​താ​ഴെ​യെ​ത്തി​യി​രു​ന്നു. 81 പേ​ർ​ക്കാ​ണ് മാ​ർ​ച്ച് 22 ന് ​വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 2019 സെ​പ്തം​ബ​ർ മൂ​ന്നി​ന് 91 പേ​ർ​ക്ക് രോ​ബ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ശേ​ഷം പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 100ൽ ​താ​ഴെ​യെ​ത്തി​യ​ത് മാ​ർ​ച്ച് 22നാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് വൈ​റ​സ്ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്.
വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച 359 പേ​രി​ൽ 332 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ. ഉ​റ​വി​ട​മ​റി​യാ​തെ 17 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. 18,406 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,959 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 123 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററുക​ളി​ൽ 70 പേ​രും 66 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍ററുക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. വൈ​റ​സ് ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം രോ​ഗ​മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​ത് ആ​ശാ​വ​ഹ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന പ​റ​ഞ്ഞു. ഇ​ന്ന​ലെ 330 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​സ​ക്കു ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,23,073 ആ​യി.​ഇ​തു​വ​രെ 615 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.