കോവിഡ്-19 : ​മല​പ്പു​റ​ത്തു 700 ക​ട​ന്നു
Monday, April 12, 2021 12:47 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ന​ലെ 700 ക​ട​ന്നു.728 പേ​ർ​ക്കു ഇ​ന്ന​ലെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യു​ള്ള നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 695 പേ​ർ​ക്കും ഉ​റ​വി​ട​മ​റി​യാ​തെ പ​ത്തു പേ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മു​ൻ​ദി​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ലെ​ത്തു​ന്ന​വ​രി​ലും രോ​ഗ​ബാ​ധ കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 19 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 19,667 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2,682 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 151 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍ററുക​ളി​ൽ 88 പേ​രും 82 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെന്‍റ് സെ​ന്‍ററുക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യി 618 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.
അ​തേ​സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 265 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യ​തോ​ടെ രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,23,623 ആ​യി. രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ആ​രോ​ഗ്യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രും ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.
വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും പൊ​തു സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി മാ​സ്ക്ക് ് ധ​രി​ക്കു​ന്ന​തു​ൾ​പ്പ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഫോ​ണ്‍: 0483 2737858, 2737857, 2733251, 2733252, 2733253.