യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വം: ര​ണ്ടു വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ
Wednesday, April 14, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ങ്ക​ട​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ല്ലു​വ​യ​ൽ ക​ര​ണി സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ പു​ല്ലൂ​ർ​കു​ടി​യി​ൽ പ്ര​വീ​ണ്‍ (26), അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി പ്ലാ​വി​ൽ വീ​ട്ടി​ൽ വി​ജേ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തൈ​ത്തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ.​പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട വ​ട​ക്കാ​ങ്ങ​ര റോ​ഡി​ൽ വ​ച്ച് യു​വാ​വി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പ്ര​വീ​ണും വി​ജേ​ഷും.
ദൃ​ക്സാ​ക്ഷി​ക​ളി​ൽ നി​ന്നും സി​സി​ടി​വി​ക​ളി​ൽ നി​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ അ​ഞ്ചു പേ​രെ ക​ഴി​ഞ്ഞ ദി​വ​സം സി​ഐ പ്ര​ജീ​ഷ്, എ​സ്ഐ മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ പ്ര​ധാ​ന​ക​ണ്ണി​യാ​ണ് പ്ര​വീ​ണ്‍. വി​ദേ​ശ​ത്തു നി​ന്നു ക​ള്ള​ക്ക​ട​ത്ത് വ​ഴി ര​ഹ​സ്യ​മാ​യി കാ​രി​യ​ർ​മാ​ർ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നോ പോ​കു​ന്ന വ​ഴി​യി​ൽ വ​ച്ചോ കാ​രി​യ​ർ​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഈ ​ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.
പ്ര​വീ​ണ്‍ മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി 700 ഗ്രാം ​സ്വ​ർ​ണം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലും ക​ന്പ​ള​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലും പ്ര​തി​യാ​ണ്. വി​ജേ​ഷി​ന്‍റെ പേ​രി​ൽ അ​ടി​പി​ടി​ക്കേ​സ് നി​ല​വി​ലു​ണ്ട്.
മ​ല​പ്പു​റം ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ.​പ്ര​ജീ​ഷ്, എ​സ്ഐ മാ​ത്യു, എ​എ​സ്ഐ ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി.​മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, എം.​മ​നോ​ജ്കു​മാ​ർ, വി​നോ​ദ്, ബി​ന്ദു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.