ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സിനു സ്വീ​ക​ര​ണം ന​ൽ​കി
Sunday, April 18, 2021 11:12 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സിനു ക​രു​വാ​ര​ക്കു​ണ്ട് വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് ബി​ഷ​പ് ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ​ത്.
ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ഭാ​ത ന​മ​സ്ക്കാ​ര​ത്തി​നും രൂ​പ​ത അ​ധ്യ​ക്ഷ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.ദേ​വാ​ല​യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ തി​രു​നാ​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു.
വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്കം എ​ന്നീ ച​ട​ങ്ങു​ക​ളാ​ണ് സ​മാ​പ​ന ദി​വ​സം ന​ട​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ കാ​രി​കൊ​ന്പി​ൽ, ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ എന്നിവർ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.