ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ
Sunday, April 18, 2021 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട​യി​ൽ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് ക​ര​ണി സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ അ​സ്ക​ർ അ​ലി (26), ന​ല്ല​റ​ച്ചാ​ൽ സ്വ​ദേ​ശി അ​ജാ​സ് (30) എ​ന്നി​വ​രെ​യാ​ണ്
പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ.​പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പാ​ല​ക്കാ​ട് വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ച് എ​ക്സൈ​സ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്.
മ​ല​പ്പു​റ​ത്തി​ന​ടു​ത്തു മ​ങ്ക​ട വ​ട​ക്കാ​ങ്ങ​ര റോ​ഡി​ൽ വ​ച്ച് യു​വാ​വി​നെ ബ​ല​മാ​യി പി​ടി​ച്ച് കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രാ​ണ് അ​സ്ക​ർ അ​ലി, അ​ജാ​സ് എ​ന്നി​വ​രെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ ഇ​തു​വ​രെ ഏ​ഴു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു കേ​ര​ള​ത്തി​ലേ​ക്കു കാ​റി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. വി​ദേ​ശ​ത്തു നി​ന്നു ക​ള്ള​ക്ക​ട​ത്ത് വ​ഴി കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നോ പോ​കു​ന്ന വ​ഴി​യി​ൽ വ​ച്ചോ കാ​രി​യ​ർ​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച ന​ട​ത്തു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത്ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.
പ്ര​തി അ​സ്ക​ർ അ​ലി മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലും ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ച് വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി 700 ഗ്രാം ​സ്വ​ർ​ണം ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.
പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി കെ.​എം ദേ​വ​സ്യ, മ​ങ്ക​ട സി​ഐ എ​ൻ.​പ്ര​ജീ​ഷ്, എ​സ്ഐ മാ​ത്യു, എ​എ​സ്ഐ ഷാ​ഹു​ൽ​ഹ​മീ​ദ്, സി.​പി.​മു​ര​ളീ​ധ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ, പ്ര​ശാ​ന്ത്, മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രും എ​ക്സൈ​സ് സ്ക്വാ​ഡി​ലെ കെ.​എ​സ്. പ്ര​ഷോ​ബ്, ജ​യ​പ്ര​കാ​ശ്, വേ​ണു​കു​മാ​ർ, മ​ൻ​സൂ​ർ അ​ലി, ഷൈ​ബു, ജ്ഞാ​ന​കു​മാ​ർ, അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ, അ​ഷ​റ​ഫ് അ​ലി, ബി​ജു എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്