നി​ല​ന്പൂ​രി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി
Friday, April 23, 2021 12:35 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ, ഉ​പാ​ധ്യ​ക്ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ഞാ​യ​ർ, തി​ങ്കൾ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല ത്വ​രി​ത പ്ര​തി​ക​ര​ണ ടീം(​ആ​ർ​ആ​ർ​ടി) യോ​ഗം ചേ​ർ​ന്ന് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. പോ​ലീ​സ്, ആ​രോ​ഗ്യവ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന വി​വാ​ഹ​ങ്ങ​ൾ മ​റ്റു ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്പ​ത് മ​ണി​ക്ക് മു​ന്പു ത​ന്നെ അ​ട​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. അ​തേ സ​മ​യം ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന​തു നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലാ​ണെ​ന്നും കോ​വി​ഡ് ര​ണ്ടാംഘ​ട്ടം അ​പ​ക​ട​ക​ര​മാ​യി തു​ട​രു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു, ബ്ലോ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. പ്ര​വീ​ണ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം, കു​ട്ടി​ക​ളു​ടെ​യും പ്രാ​യ​മു​ള്ള​വ​രു​ടെ​യും യാ​ത്ര ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഗൗ​ര​വമാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു ഇ​വ​ർ പ​റ​ഞ്ഞു. ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ​പ്പോ​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും ഡോ. ​ഷി​നാ​സ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പി​ഴ​യ​ട​ച്ചാ​ലും നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് ചി​ല​രു​ടെ മ​നോ​ഭാ​വ​മെ​ന്ന് എ​സ്ഐ കു​ഞ്ഞു​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, പി.​എം. ബ​ഷീ​ർ, യു.​കെ. ബി​ന്ദു, വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സ​മ​ദ് ചീ​മാ​ട​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ യു. ​ന​രേ​ന്ദ്ര​ൻ, വി​നോ​ദ് പി. ​മേ​നോ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.