മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ
Friday, April 23, 2021 12:35 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ഏ​റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. ഇ​ട​ത​ട​വി​ല്ലാ​തെ ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ല​ത​വ​ണ ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും റോ​ഡ് അ​വ​ഗ​ണ​ന​യി​ൽ തു​ട​രു​ക​യാ​ണ്.
മ​ല​പ്പു​റം റോ​ഡി​ൽ നി​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​മു​ള്ള ചെ​റാ​ക്ക​ര റോ​ഡ് എ​ട്ട് മീ​റ്റ​ർ വീ​തി​യു​ണ്ടെ​ങ്കി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും യാ​ത്രാ​ക്ലേ​ശ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.
ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നോ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് ഉ​ണ്ടെ​ങ്കി​ലും ആ​രും ഇ​തു വ​ക​വെ​ക്കാ​തെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.
റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ലാ​ണ്. ഇ​തു പൊ​ളി​ച്ച് മാ​റ്റി റോ​ഡ് വീ​തി​കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ലോ​ഹ്യ വി​ചാ​ര​വേ​ദി ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ടി.രാ​ജു, ഷെ​രീ​ഫ് പാ​റ​ക്ക​ൽ, കേ​ശ​വ​ൻ ന​ന്പീ​ശ​ൻ, ചു​ങ്ക​ത്ത് അ​ല​വി, നാ​സ​ർ തെ​ക്കും​പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.