തു​വ്വൂ​രി​ൽ 129 പേ​രി​ൽ 83 പേ​ർ​ക്കും വൈ​റ​സ്ബാ​ധ
Friday, May 7, 2021 11:16 PM IST
തു​വ്വൂ​ർ: തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. വെ​ള്ളി​യാ​ഴ്ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 129 പേ​രി​ൽ 83 പേ​ർ​ക്കും രോ​ഗ​ബാ​ധ. ഇ​തേ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഹോ​മി​യോ, ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി എ​ന്നി​വ​യി​ലേ​ക്ക് മ​രു​ന്ന് എ​ത്തി​ക്കാ​ൻ 3.60 ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു. ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച്ച തു​വ്വൂ​രി​ൽ നി​ന്ന് പു​റ​ത്ത് വ​ന്ന​ത്. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 129 പേ​രി​ൽ 83 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ു . ഇ​തേ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മ​രു​ന്ന് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മു​ന്ന് ല​ക്ഷ​വും, ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​ക്ക് 50000 രൂ​പ, ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് 10000 രൂ​പ എ​ന്നി​വ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി നീ​ക്കി​വെ​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന്പു​ഴ അ​ൽ ഹ​സ​നാ​ത്ത് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സി​സി​ക്കു പു​റ​മെ തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നീ​ലാ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ എ​ന്നി​വ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ത​രെ ആ​ശു​പ​ത്രി​ക​ളി​ലും, നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും എ​ത്തി​ക്കു​ന്ന​തി​നു​മാ​യി നി​ല​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ലി​യേ​റ്റീ​വി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള കെഎം​സി​സി​യു​ടെ ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.