ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​ളി​ക്ക​ൽ സ്വ​ദേ​ശി മ​രി​ച്ചു
Sunday, May 9, 2021 10:12 PM IST
കൊ​ണ്ടോ​ട്ടി: ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​ളി​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പു​ളി​ക്ക​ൽ സി​യാ​ക​ണ്ടം ചേ​ലു​വീ​ട്ടി​ൽ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​റ്റ​ക്ക​ണ്ട​ൻ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ വി​ഷ്ണു (27) ആ​ണ് മ​രി​ച്ച​ത്. ഏ​പ്രി​ൽ പ​തി​ന​ഞ്ചി​നു രാ​വി​ലെ ക​ണ്ണൂ​രി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. വി​ഷ്ണു മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഡി​വൈ​ഡ​ർ മ​റി​ക​ട​ന്നു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി എ​ച്ച്ആ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: വ​സ​ന്ത. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ഷ, ഹ​ർ​ഷ.