ക​ന​ത്ത മ​ഴ: കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Monday, May 10, 2021 12:13 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ലം തെ​റ്റി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ നാ​ണ്യ​വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. കൊ​ക്കോ, ഗ്രാ​ന്പൂ, ജാ​തി, ക​മു​ക്, കാ​പ്പി, കു​രു​മു​ള​ക് തു​ട​ങ്ങി​യ വി​ള​ക​ൾ മ​ഴ​യെ തു​ട​ർ​ന്നു നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​ കൊ​ക്കോക​ളി​ൽ വി​രി​യു​ന്ന കാ​യ്ക​ൾ മ​ഴ​യി​ൽ അ​ഴു​കി ന​ശി​ച്ചു പോ​കു​ന്ന​തു ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ഇ​വി​ടെ നേ​ര​ത്തേ മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ ചെ​ടി​ക​ൾ നേ​ര​ത്തേ പു​ഷ്പ്പി​ക്കും.
ഇ​വ​യു​ടെ കാ​യും പൂ​വും മ​ഴ​യി​ൽ അ​ഴു​കി ന​ശി​ക്കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തെ വെ​ല്ലു​ന്ന മ​ഴ​യാ​ണ് ദി​വ​സ​വും മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നാ​ണ്യ​വി​ള​ക​ളു​ടെ പ​റു​ദീ​സ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ടി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ് കൊ​ക്കോ, ജാ​തി, ക​മു​ക്, റ​ബ​ർ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ്. ഈ ​വി​ള​ക​ളെ​യാ​ണ് ക​ർ​ഷ​ക​ർ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​ത്.
മ​ഴ​യെ തു​ട​ർ​ന്നു വി​ള​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കു​മി​ൾ ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​നും മാ​ർ​ഗ​മി​ല്ലെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ തു​ട​ർ​ന്നാ​ൽ ക​മു​കു​ക​ളി​ൽ മ​ഹാ​ളി രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഹാ​ളി​യെ തു​ര​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കു​മി​ൾ​നാ​ശി​നി ഉ​പ​യോ​ഗി​ക്കാ​ൻ ഭാ​രി​ച്ച ചെ​ല​വു വ​രും. ക​ന​ത്ത വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കേ​ണ്ട സീ​സ​ണി​ൽ മ​ഴ തു​ട​രു​ന്ന​താ​ണ് കാ​ർ​ഷി​ക വി​ള​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ പെ​യ്യു​ന്ന മ​ഴ റ​ബ​ർ ടാ​പ്പിം​ഗും ത​ട​സ​പ്പെ​ടു​ന്നു.