ലോക്ക് ഡൗണ്‍ ലംഘിച്ചു ഇഫ്താർ വിരുന്ന് : 40 പേർക്കെതിരേ കേസെടുത്തു
Monday, May 10, 2021 11:57 PM IST
പ​ര​പ്പ​ന​ങ്ങാ​ടി : ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ചു ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി​യ 40 പേ​ർ​ക്കെ​തി​രെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ള്ള​ണം എ​ട​ത്തി​രി​ക്ക​ട​വ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ന​ധി​കൃ​ത റി​സോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​രു​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 40 ഓ​ളം ആ​ളു​ക​ളു​ടെ​യും റി​സോ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ഷാ​ഫി​യു​ടെ​യും പേ​രി​ൽ ലോ​ക്ക് ്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും അ​റി​ഞ്ഞു കൊ​ണ്ടു സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന​തി​നി​ട​യാ​ക്കി​യ പ്ര​വൃ​ത്തി ചെ​യ്ത​തി​നും കേ​ര​ള എ​പി​ഡെ​മി​ക് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും മ​റ്റു​മാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​ല​വി​ൽ പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടി​നെ​തി​രെ​യും പ്ര​തി​ക​ളു​ടെ പേ​രി​ലും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സിഐ ഹ​ണി കെ. ​ദാ​സ് പ​റ​ഞ്ഞു.