പ്രീ​പ്രൈ​മ​റി അ​ധ്യാ​പക​​ർ​ക്കു യ​ഥാ​സ​മ​യം വേ​ത​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്
Saturday, June 12, 2021 12:31 AM IST
ക​രു​വാ​ര​കു​ണ്ട്: സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ർ​ക്കു കൃ​ത്യ​സ​മ​യ​ത്ത് വേ​ത​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നു പ​രാ​തി. തു​ച്ഛ​മാ​യ വേ​ത​ന​മാ​യി​രു​ന്നി​ട്ടു കൂ​ടി യ​ഥാ​സ​മ​യം അ​വ അ​ധ്യാ​പി​ക​മാ​ർ​ക്കു എ​ത്തി​ക്കു​ന്ന​തി​ൽ മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ർ വേ​ണ്ട​ത്ര താ​ല്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഒ​ന്നാം ക്ലാ​സ് മു​ത​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നെ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ വേ​ത​ന​മാ​ണ് പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പി​ക​മാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത്.
അ​ധ്യാ​പി​ക​മാ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ചി​ല​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പി​ക​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും.