വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്
Wednesday, June 16, 2021 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നെ​ല്ലാ​യ​യി​ൽ വ​ച്ച് ബൈ​ക്കും ഗു​ഡ്സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ളാ​യ ക​രി​യാ​ത്തി​ൽ അ​ഭി​ജി​ത് (21), വൈ​ഷ്ണ​വ് (19), വി​ള​യൂ​രി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു വി​ള​യൂ​ർ ക​ണ്ടേ​ത്ത് വി​ഷ്ണു (21), അ​ല​ന​ല്ലൂ​രി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് വേ​ങ്ങൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​ട്ടി​പ​റ​ന്പ​ത്ത് മു​ഹ​മ്മ​ദ് ബ​ഷീ​ർ (44), സാ​ദി​ഖ് (22)എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ന​ത്ത മ​ഴ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ
ജ​ല​വി​താ​നം ഉ​യ​ർ​ന്നു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നു. മ​തി​ൽ​മൂ​ല കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി. 2018-2019 പ്ര​ള​യ​ങ്ങ​ളി​ൽ ഏ​റെ നാ​ശം നേ​രി​ട്ട പ്ര​ദേ​ശ​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി. വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന​തും കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി​യ​തും.
ഇ​വി​ടെ നി​ല​വി​ൽ നാ​മ​മാ​ത്ര കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. വെ​ള്ളം ക​യ​റി​യ​തോ​ടെ പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റി.