മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി: കോ​ട്ട​ക്കു​ന്ന് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Friday, June 18, 2021 11:18 PM IST
മ​ല​പ്പു​റം: മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കോ​ട്ട​ക്കു​ന്ന് പി.​ഉബൈദുള്ള എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കോ​ട്ട​ക്കു​ന്നി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ര​ണ്ടുവ​ർ​ഷം മു​ന്പു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഇ​വി​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷം ഇ​വി​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നോ മാ​റി താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നോ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കു​ന്നി​ന്‍റെ മു​ക​ളി​ൽ നി​ന്നു​ള്ള മ​ഴ വെ​ള്ളം ഡ്രെ​യി​നേ​ജ് നി​ർ​മി​ച്ച് കൊ​ണ്ടു​പോ​വു​ക, മു​ള​യ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ൾ ന​ടു​ക,സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ ഉ​ന്ന​യി​ച്ച​താ​ണെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല.