വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, June 20, 2021 3:35 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രും പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ലൈ​ബ്ര​റി കൗ​ണ്‍​സി​ലും പി.​എ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജൂ​ലൈ ഏ​ഴു വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​റ​മ്മ​ൽ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​പ്ര​മോദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ശി​വ​ദാ​സ​ൻ പി.​എ​ൻ.പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ട​ക്ക​ര: ത​ല​ഞ്ഞി കാ​ർ​മ​ൽ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വാ​യ​ന​ാദി​നം ആ​ച​രി​ച്ചു. പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട കു​ട്ടി​ക​ൾ​ക്കു വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ എ ​ഗ്ലിം​സ് ഓ​ണ്‍ ഓ​ഥേ​ഴ്സ് ലൈ​ബ്ര​റി​യ​ൻ മി​സ് എ​ന്ന പു​സ്ത​കം മാ​നേ​ജ​ർ സി​സ്റ്റ​ർ മേ​രി ജെ​യിം​സ് പ്ര​കാ​ശ​നം ചെ​യ്തു. കു​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​ഹാ​ൻ വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. ലൈ​ബ്രറേ​റി​യ​ൻ ആ​ൻ​സി വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​രം, പ​ദ്യം ചൊ​ല്ല​ൽ, വാ​യ​ന മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ണ്‍​സി ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഐ.​വി ജോ​സ​ഫ്, സ്കൂ​ളി​ലെ ലാം​ഗ്വേ​ജ് ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ തു​ട​ക്ക​മാ​യി. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ഗ്ര​ന്ഥ​ശാ​ലാ സം​ഘം സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ.​പി.​ര​മ​ണ​ൻ നി​ർ​വ​ഹി​ച്ചു.
സാ​ഹി​ത്യ​കാ​ര​ൻ സി. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ സം​ഘം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മു​ൻ അം​ഗം കി​ഴാ​റ്റൂ​ർ അ​നി​യ​ൻ പി.​എ​ൻ.പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി വേ​ണു​ പാ​ലൂ​ർ, കെ.​ടി.​അ​ലി അ​സ്ക​ർ, സി.​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്കി​ലെ എ​ല്ലാ വാ​യ​ന​ശാ​ല​ക​ളി​ലും ജി.​ശ​ങ്ക​ര​പി​ള്ള, പൊ​ൻ​കു​ന്നം വ​ർ​ക്കി, പി.​കേ​ശ​വ​ദേ​വ്, സാം​ബ​ശി​വ​ൻ, തി​രു​നെ​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ ഓ​ർ​മ​ദി​ന​ങ്ങ​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.