ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 15 പേ​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ
Thursday, June 24, 2021 1:14 AM IST
മ​ല​പ്പു​റം: കോ​വി​ഡ്19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ കാ​റ്റ​ഗ​റി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും തു​ട​രു​ന്ന​തി​നോ​ടൊ​പ്പം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചു ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വി​റ​ക്കി. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ വ​രു​ന്ന ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​തി​ന​കം ല​ഭ്യ​മാ​യ ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രും. എ, ​ബി കാ​റ്റ​ഗ​റി പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ഗ​വ​ണ്‍​മെ​ന്‍റ് ക​ന്പ​നി​ക​ൾ ക​മ്മീ​ഷ​നു​ക​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും സി ​കാ​റ്റ​ഗ​റി​യി​ൽ 25 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാം.
ഓ​ഫീ​സ്/​അ​ക്കൗ​ണ്ട് ജോ​ലി​ക​ൾ​ക്കാ​യി ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല. എ, ​ബി കാ​റ്റ​ഗ​റി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 15 പേ​രി​ൽ ക​വി​യാ​തെ ക​ർ​ശ​ന​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ​രി​മി​ത​മാ​യ സ​മ​യം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ കു​റ​ഞ്ഞ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളു​ടെ ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗ്് അ​നു​വ​ദി​ക്കും. എ​ല്ലാ പ​രീ​ക്ഷ​ക​ളും ശ​നി, ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ന​ട​ത്താം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം. കാ​റ്റ​ഗ​റി എ- ​ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​ൽ താ​ഴെ (വ്യാ​പ​നം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ), കാ​റ്റ​ഗ​റി ബി- ​ശ​രാ​ശ​രി ടെ​സ്റ്റ്പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​നും 16 ശ​ത​മാ​ന​ത്തി​നും ഇ​ട​യ്ക്ക് (മി​ത വ്യാ​പ​ന​മു​ള്ള സ്ഥ​ല​ങ്ങ​ൾ), കാ​റ്റ​ഗ​റി സി- ​ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16 ശ​ത​മാ​ന​ത്തി​നും 24 ശ​ത​മാ​ന​ത്തി​നും ഇ​ട​ക്ക് (അ​തി വ്യാ​പ​ന​മു​ള്ള സ്ഥ​ല​ങ്ങ​ൾ), കാ​റ്റ​ഗ​റി ഡി- ​ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 24 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ (അ​തി തീ​വ്ര​വ്യാ​പ​ന​മു​ള്ള സ്ഥ​ല​ങ്ങ​ൾ) എ​ന്നി​ങ്ങ​നെ​യാ​ണ് ടെ​സ്റ്റ്പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ വി​വി​ധ കാ​റ്റ​ഗ​റി​യാ​ക്കി​യി​ട്ടു​ള്ള​ത്.