യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കെ​യ​ർ രൂ​പീക​രി​ച്ചു
Monday, July 26, 2021 12:50 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം നി​ല​ന്പൂ​രി​ൽ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് യൂ​ത്ത്കെ​യ​ർ രൂ​പ​വ​ത്ക​രി​ച്ചു. ര​ണ്ടു പ്ര​ള​യ​വും കോ​വി​ഡ് എ​ന്ന ഈ ​മ​ഹാ​മാ​രി​യും വ​ന്ന് കാ​ല​ത്ത് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നും യൂ​ത്ത് കെ​യ​റി​ന്‍റെ സ​ഹാ​യം ഉ​ണ്ട്. ഡി​വി​ഷ​ൻ ത​ല​ത്തി​ൽ അ​ഞ്ചു വോ​ള​ന്‍റി​യ​ർ​മാ​രെ സ​ജ്ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.
പ​രി​പാ​ടി മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ർ​ഖ​ൻ​മാ​നൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ഷെ​റി ജോ​ർ​ജ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷ​ഫീ​ക് മ​ണ​ലോ​ടി, ടി.​എം.​എ​സ്.​ആ​സി​ഫ്, റ​നീ​ഷ്, അ​ർ​ജു​ൻ, അ​ബ്ദു​ൽ​സ​ലാം, രാ​ഹു​ൽ, സു​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫോ​ഗി​ംഗ് മെ​ഷീൻ ന​ൽ​കി

എ​ട​ക്ക​ര: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ തു​ല്യ​ത​യി​ല്ലാ​ത്ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് വൈ​റ്റ് ഗാ​ർ​ഡി​നു ഗ്ലോ​ബ​ൽ കെഎം​സി​സി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഫോ​ഗി​ങ്ങ് മെ​ഷി​ൻ ന​ൽ​കി. പോ​ത്തു​ക​ല്ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ കെഎംസി​സി പ്ര​സി​ഡ​ന്‍റ് അ​മീ​ർ കു​നി​പ്പാ​ല മെ​ഷീ​ൻ പ​ഞ്ചാ​യ​ത്ത് വൈ​റ്റ് ഗാ​ർ​ഡ് ക്യാ​പ്റ്റ​ൻ സി​റാ​ജ് തോ​ണി​ക്ക​ര​ക്കും വൈ​സ് ക്യാ​പ്റ്റ​ൻ ഷു​ഹൈ​ബ് പൂ​ള​പ്പാ​ട​ത്തി​നും കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദ് കാ​ക്കീ​രി ച​ട​ങ്ങ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. കെഎംസി​സി സെ​ക്ര​ട്ട​റി സു​ധീ​ർ കു​രി​ക്ക​ൾ മു​ണ്ടേ​രി, ട്ര​ഷ​റ​ർ ഷ​റ​ഫു പൂ​ള​പ്പാ​ടം, ഓ​ർ​ഗ​നൈ​സി​ങ്ങ് സെ​ക്ര​ട്ട​റി ടി.​പി.സ​ൽ​മാ​ൻ, ഹാ​രി​സ്, പോ​ത്തു​ക​ല്ല് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​ലൂ​ബ്, ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ലാം പൂ​ള​പ്പാ​ടം ന​ന്ദി പ​റ​ഞ്ഞു.