ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ല​യോ​ട്ടി ക​ണ്ടെത്തി
Monday, July 26, 2021 12:51 AM IST
എ​ട​വ​ണ്ണ: ചാ​ലി​യാ​ർ പു​ഴ​യു​ടെ മു​ണ്ടേ​ങ്ങ​ര കൊ​ള​പ്പാ​ട് ക​ട​വി​നു സ​മീ​പം മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി കണ്ടെത്തി. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി. മ​നു​ഷ്യത​ല​യോ​ട്ടി​യു​ടെ അ​ള​വും തൂ​ക്ക​വും മ​റ്റും രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കു​മെ​ന്നു എ​ട​വ​ണ്ണ പോ​ലീ​സ് അ​റി​യി​ച്ചു.
ത​ല​യോ​ട്ടി ല​ഭി​ച്ച പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​ന​ത്ത മ​ഴ കാ​ര​ണം ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ചാ​ലി​യാ​ർ പു​ഴ​യി​ൽ ജ​ല നി​ര​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ ഭാ​ഗ​ത്തു നി​ന്നു വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു വ​ന്ന​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ആ​യി​ട്ടി​ല്ല.