ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​ൻ മു​റി​യി​ല്ല; പു​റ​മേ​യു​ള്ള​വ​ർ​ക്കു ച​ട്ടം ലം​ഘി​ച്ച് മു​റി ന​ൽ​കി
Wednesday, July 28, 2021 12:29 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​ൻ സ്ഥി​ര​മാ​യി മു​റി അ​നു​വ​ദി​ക്കാ​തെ ച​ട്ടം ലം​ഘി​ച്ച് സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​രേ​ഖ​യോ സ​ർ​ക്കു​ല​റോ ഇ​ല്ലാ​തെ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് മു​റി അ​നു​വ​ദി​ച്ച​താ​യി ആ​ക്ഷേ​പം. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ​യും ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തേ​യു​മാ​ണ് മു​റി ന​ൽ​കി​യ​തെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ​യെ സ​ഹാ​യി​ക്കാ​നാ​ണ് ആ​സൂ​ത്ര​ണ സ​മി​തി. ഇ​തു ക​ഴി​ഞ്ഞാ​ൽ ഈ ​സ​മി​തി​ക്ക് യാ​തൊ​രു ചു​മ​ത​ല​യു​മി​ല്ല.
കേ​ര​ള​ത്തി​ൽ എ​വി​ടെ​യും ആ​സൂ​ത്ര​ണ സ​മി​തി​ക്ക് മു​റി​യും ഫ​ർ​ണി​ച്ച​റും അ​നു​വ​ദി​ച്ച​താ​യി അ​റി​വി​ല്ല. ന​ഗ​ര​സ​ഭ​ക്ക് പു​റ​ത്തു​ള്ള​വ​ർ​ക്കു മു​റി അ​നു​വ​ദി​ക്കു​ക വ​ഴി ന​ഗ​ര​സ​ഭ​യു​ടെ നി​ല​വി​ലെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ക​യും ഫ​യ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മു​ദ്ര​യും ദു​രു​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​താ​യും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ആ​രു​മ​റി​യാ​തെ മു​റി​യി​ൽ വൈ​ദ്യു​തി ചെ​ല​വ​ഴി​ച്ച് പു​റ​മേ​ക്കാ​ർ വ​ന്നി​രി​ക്കു​ന്ന​തു നി​യ​മ വി​രു​ദ്ധ​മാ​ണ്. മു​റി പൂ​ട്ടി താ​ക്കോ​ൽ കൈ​വ​ശം വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ക​ത്ത് ന​ൽ​കി. ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.