ഞെ​ട്ടി​ക്കു​ളം എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ൽ മോ​ഷ​ണം
Wednesday, July 28, 2021 12:29 AM IST
എ​ട​ക്ക​ര: എ​സ്എ​ൻ​ഡി​പി ഞെ​ട്ടി​ക്കു​ളം ശാ​ഖ​യി​ൽ മോ​ഷ​ണം. മൂ​ന്നു ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്തു മോ​ഷ്ടാ​വ് പ​ണം അ​പ​ഹ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ളം ടൗ​ണി​ലു​ള്ള എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫീ​സ് മു​റി​യു​ടെ​യും സമ്മേ​ള​ന ഹാ​ളി​ന്‍റെ​യും പൂ​ട്ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് അ​തി​നു​ള​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളും ഗ​ണ​പ​തി കോ​വി​ലി​നു​ള്ളി​ലു​ള്ള ഒ​രു ഭ​ണ്ഡാ​ര​വു​മാ​ണ് മോ​ഷ്ടാ​വ് പൊ​ളി​ച്ച​ത്.
ഓ​ഫീ​സ് അ​ല​മാ​ര​യി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ആ​യി​ര​ത്തോ​ളം രൂ​പ ഓ​ഫീ​സ് മേ​ശ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. മൂ​ന്നു ഭ​ണ്ഡാ​ര​ങ്ങ​ളി​ലാ​യി അ​യ്യായി​ര​ത്തോ​ളം രൂ​പ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ള്ളും​കാ​ലാ​യി​ൽ അ​ജ​യ​കു​മാ​ർ വി​ള​ക്ക് തെ​ളി​യി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്തു​ക​ൽ സി​ഐ ശം​ഭു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് മ​ല​പ്പു​റ​ത്തു നി​ന്നു ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ശാ​ഖ​യി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ശാ​ഖാ സെ​ക്ര​ട്ട​റി ര​ജ​നി രാ​ജ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.