നൂ​റി​ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, August 1, 2021 12:50 AM IST
മ​ഞ്ചേ​രി: നൂ​റി​ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രീ​ക്കോ​ട് പെ​ര​ക​മ​ണ്ണ സ്വ​ദേ​ശി വെ​ള്ളാ​ട്ടു​ചോ​ല അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് (47) പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. വ​ള്ളു​വ​ന്പ്ര​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്നു ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​നു രാ​ത്രി അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
ജൂ​ണ്‍ അ​ഞ്ചി​ന് ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ കോ​ഴി​ക്കോ​ട് മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് അ​തി​ൽ ക​റ​ങ്ങി പെ​ട്രോ​ൾ പ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​ക​ൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ നി​രീ​ക്ഷി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തും. വ​ള്ളു​വ​ന്പ്ര​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ രാ​ത്രി​യോ​ടെ എ​ത്തി​യ പ്ര​തി സ​മീ​പ​ത്ത് റൂ​മി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ പു​റ​ത്തു​നി​ന്നു പൂ​ട്ടി​യി​ട്ട ശേ​ഷം ഓ​ഫീ​സി​ന്‍റെ ഗ്ലാ​സ് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു.
സൂ​ച​ന കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി കി​ട്ടു​ന്ന പ​ണ​വു​മാ​യി നാ​ടു​വി​ടു​ന്ന പ്ര​തി ഇ​ട​ക്കി​ടെ മൊ​ബൈ​ൽ ന​ന്പ​ർ മാ​റ്റി​യി​രു​ന്നു. ജ​ന​ൽ വ​ഴി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. പെ​ട്രോ​ൾ പ​ന്പ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​ത്തി​ലേ​ക്കു പി​ന്നീ​ട് ചു​വ​ടു മാ​റ്റു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി, ക​രു​വാ​ര​കു​ണ്ട്, മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ പെ​ട്രോ​ൾ പ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ൾ​ക്കു പി​ന്നി​ലും ഇ​യാ​ളാ​ണെ​ന്ന് അ​റി​വാ​യി​ട്ടു​ണ്ട്.