ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാക്സിനെടുക്കാൻ വി​മു​ഖ​ത​യെ​ന്ന്
Sunday, August 1, 2021 12:50 AM IST
തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും വി​മു​ഖ​ത. ബി​രു​ദ​ത​ലം മു​ത​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടും ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​രി​ൽ നി​ന്നു കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ബി​രു​ദ​ത​ലം മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പാ​രാ മെ​ഡി​ക്ക​ൽ, ഐ​ടി​ഐ, ഡി​പ്ലോ​മ, ടി​ടി​സി കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും സ​ന്പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാം തു​ട​ങ്ങി. നി​ല​വി​ൽ റെ​ഗു​ല​ർ കോ​ഴ്സ് ചെ​യ്യു​ന്ന​ 490 വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്സി​നെ​ടു​ത്തു. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ഴേ​ക്കും എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ശ്ര​മം. ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക​മാ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന, വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.