എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു
Saturday, September 18, 2021 1:08 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ലേ​ലം വി​ളി​ച്ചെ​ടു​ത്ത​വ​രി​ൽ നി​ന്നും അ​ഡ്വാ​ൻ​സ് തു​ക മു​ഴു​വ​ൻ ഈ​ടാ​ക്കാ​തെ​യും ലി​ഫ്റ്റും, ഫ​യ​ർ ആ​ന്‍​ഡ് സേ​ഫ്റ്റി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ാതെ​യും ​ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്കാ​തെ​യും കോം​പ്ല​ക്സ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലും സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ വാ​ട​ക 40 ശ​ത​മാ​നം കു​റ​ച്ചു കൊ​ടു​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.
ഇ​തി​ന് പു​റ​മെ നാ​ലു കോ​ടി രൂ​പ അ​നു​വ​ദി​ച്ച എ​ട​ക്ക​ര ബൈ​പാ​സി​ന് ഭ​ര​ണാ​നു​മ​തി നേ​ടാ​നും പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നും ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്തി​ന് കൈ​മാ​റു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​ർ 2021 ജ​നു​വ​രി, മാ​ർ​ച്ച്, ഓ​ഗ​സ്റ്റ് എ​ന്നീ മാ​സ​ങ്ങ​ളി​ൽ മൂ​ന്ന് ക​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു.
ഈ​റോ​ഡു​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​തെ ബൈ​പ്പാ​സ് റോ​ഡ് നി​ർ​മാ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ഹി​ഷ്ക​ര​ണം ന​ട​ത്തി​യ​ത്. മെ​ന്പ​ർ​മാ​രാ​യ സ​ന്തോ​ഷ് ക​പ്രാ​ട്ട്, റ​സി​യ തൊ​ണ്ടി​യി​ൽ, സ​നി​ൽ പാ​ർ​ളി, വി​ല്യം​സ് മ​ണ്ഡ​ള​ത്ത്, കെ.​പി.​ജ​ബ്ബാ​ർ, അ​ജി സു​നി​ൽ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​ന്ന​ത്.