വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും; ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Saturday, September 18, 2021 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സേ​വ​നാ​വ​കാ​ശ​ങ്ങ​ൾ അ​വ​രു​ടെ വീ​ട്ടി​ലെ​ത്തു​ന്ന വാ​തി​ൽ​പ്പ​ടി സേ​വ​നം പ​ദ്ധ​തി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​ന​വും സേ​വ​ന ദാ​താ​ക്ക​ൾ​ക്കു​ള്ള ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.
കേ​ര​ള​ത്തി​ൽ 11 ന​ഗ​ര​സ​ഭ​ക​ളി​ൽ പൈ​ല​റ്റ് പ്രൊ​ജ​ക്റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ഒ​ന്നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി 68 സ​ന്ന​ദ്ധ​ത പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.​
സ​ന്ന​ദ്ധ​ത പ്ര​വ​ർ​ത്ത​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ സെ​പ്റ്റംബ​ർ 20ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ മൂ​ന്ന് വ​രെ ന​ട​ക്കും.
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ എ.​ന​സീ​റ അ​ധ്യ​ക്ഷ​യാ​യി.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജീം, ആ​സൂ​ത്ര​ണ സ​മി​തി ഉ​പ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ, സൂ​പ്ര​ണ്ട് ഷീ​ജ, സാ​ലി​ഹ് കി​നാ​തി​യി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.