ക​ണ്ണം​കു​ണ്ടി​ലെ ആ​ദി​വാ​സി വീ​ട് നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും
Tuesday, September 21, 2021 2:00 AM IST
നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി വി​ല്ലേ​ജി​ലെ 25 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല​യി​ൽ നി​ന്ന് ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നെ മാ​റ്റി പോ​ത്തു​ക​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡ​സ്ട്രീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ എ​ന്നി​വ​ർ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മാ​റ്റി മ​റ്റ് ഏ​ജ​ൻ​സി​ക്ക് വീ​ട് നി​ർ​മാ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പി.​പി.​സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ഹ​ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​യി​ൽ സു​രേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ക​വ​ള​പ്പാ​റ മോ​ഡ​ൽ വീ​ടു​ക​ൾ ത​ങ്ങ​ൾ​ക്കും മ​തി​യെ​ന്ന് കാ​ണി​ച്ച് ഐ​ടി​ഡി​പി​ക്ക് ക​ത്ത് ന​ൽ​കും. ര​ണ്ട് വ​ർ​ഷ​മാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന ക​ണ്ണം​കു​ണ്ടി​ലെ ആ​ദി​വാ​സി വി​ല്ലേ​ജി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു.
2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 34 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ക്കു​ക, ഇ​തി​ൽ ഒ​ന്പ​തു വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്രം താ​ക്കോ​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കൈ​മാ​റി​യി​രു​ന്നു.