വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തം
Wednesday, September 22, 2021 1:09 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ലി​ക​ളെ ക​ണ്ട​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഭീ​തി​യും വ​ർ​ധി​ച്ചു.
ക​ഴി​ഞ്ഞ ആ​ഴ്ച പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​നു പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രേ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ ഭീ​തി​യെ തു​ട​ർ​ന്നു നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യാ​ൻ തൊ​ഴി​ലാ​ളി​ക​ളും ഭ​യ​പ്പെ​ടു​ന്നു. കു​ട്ടി​ക​ളെ വീ​ടി​നു വെ​ളി​യി​ലി​റ​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.
ഒ​രാ​ഴ്ച മു​മ്പ് ക​രു​വാ​ര​കു​ണ്ടി​ലെ അ​യ്യ​പ്പ​ൻ കാ​വി​ലും പു​ലി​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ക​ക്ക​റ, അ​ൽ​ഫോ​ൻ​സ്ഗി​രി എ​ന്നീ മേ​ഖ​ല​ക​ളി​ലും പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​രോ​പ​ണം.
പു​ലി കെ​ണി സ്ഥാ​പി​ച്ച് ഇ​വ​യെ പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.