മ​ഗ​ളി​ർ​ജ്യോ​തി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Sunday, September 26, 2021 9:49 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റ് ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഭാ​ര​തീ​യ ചി​കി​ത്സവ​കു​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന മ​ഗ​ളി​ർ​ജ്യോ​തി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. അ​ൻ​പ​ത് വ​യ​സി​ന് താ​ഴെ​യു​ള്ള സ്ത്രീ​ക​ളു​ടെ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ രീ​തി​യാ​ണ് മ​ഗ​ളി​ർ​ജ്യോ​തി. സി​ദ്ധ വൈ​ദ്യ​ത്തി​ലൂ​ടെ​യാ​ണ് ചി​കി​ത്സ ന​ട​പ്പാ​ക്കു​ന്ന​ത്. സ​മ​ഗ്ര സ്ത്രീ​രോ​ഗ ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ഏ​ല​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ.​എം.​ക​ബീ​ർ, ഗ​വ.​സി​ദ്ധ​ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി. മി​ഥു​ൻ, പ്രോ​ജ​ക്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ.ബി​ജു​ഷ, ഫാ​ർ​മ​സി​സ്റ്റ് എ.അ​ഹ​മ്മ​ദ്, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.