ജി​ല്ല ആശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ന്‍റ് പ്ലാ​ന്‍റ് സ​ജ്ജ​മാ​യി
Tuesday, October 12, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പി.​എം. കെ​യ​ർ പ​ദ്ധ​തി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന പ്ലാ​ന്‍​റ് എം.​പി.അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് തീ​വ്ര​മാ​യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ഏ​റെ അ​നി​വാ​ര്യ വ​സ്തു​വാ​യ​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ട​ക്ക​ൾ​ക്ക​രി​കി​ലേ​ക്ക് പൈ​പ്പി​ലൂ​ടെ ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ത​യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ലു​മാ​സം കൊ​ണ്ടാ​ണ് പ്ലാ​ന്‍റ് സ​ജ്ജ​മാ​യ​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ആ​ർ​ഡി​ഒ ആ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ലും അ​നു​ബ​ന്ധ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​സീ​ബ അ​സീ​സ്, കെ.​ടി. അ​ഷ്റ​ഫ്, ഹാ​രി​സ്, ഷ​ഹ​ർ​ബാ​ൻ, റ​ഹ്മ​ത്തു​ന്നീ​സ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ര​തി ര​ഞ്ജി​ത്ത്, എ​ച്ച്എം​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.