ഗ​താ​ഗ​തപ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി
Tuesday, October 19, 2021 1:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​വി​രു​ദ്ധ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രേ ട്രാ​ഫി​ക് ആ​ക്ഷ​ൻ ക​മ്മി​റ്റി ന​ഗ​ര​ത്തി​ലെ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ജ​നാ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ ഒ​പ്പു ശേ​ഖ​ര​ണ​വും പ്ര​തി​ഷേ​ധ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ മു​ൻ​സി​പ്പ​ൽ ഹൈ​ടെ​ക് ഷോ​പ്പിം​ഗ്് കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ അ​ഡ്വ. എ.​കെ.മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റുു​മാ​യ ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​അ​ബൂ​ബ​ക്ക​ർ, എ.​ആ​ർ.​ച​ന്ദ്ര​ൻ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി.​ടി.​എ​സ് മു​സു, കാ​ജാ​മു​ഹി​യു​ദീ​ൻ, പി.​പി.​സൈ​ത​ല​വി, ഷൈ​ജ​ൽ, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഒ​മ​ർ ഷെ​രീ​ഫ്, യൂ​ന​സ് കി​ഴ​ക്കേ​തി​ൽ, വേ​ലാ​യു​ധ​ൻ പു​ത്തൂ​ർ, യൂ​സ​ഫ് രാ​മ​പു​രം, ഉ​നൈ​സ് ക​ക്കൂ​ത്ത്, ഫ​സ​ൽ മ​ല​ബാ​ർ, റം​ഗീ​ല പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ​ച്ചീ​രി ഫാ​റൂ​ക്ക്, ജാ​ഫ​ർ പ​ത്ത​ത്ത്, സ​ലീം താ​മ​ര​ത്ത്, ശ്രീ​ജി​ഷ, ഹു​സൈ​നാ നാ​സ​ർ, ത​സ്നീ​മ, ജി​തേ​ഷ് എ​ന്നീ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വും ഒ​പ്പു​ശേ​ഖ​ര​ണ​വും​ന​ട​ത്തി.