356 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, October 19, 2021 1:00 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 356 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 5.52 ശ​ത​മാ​നം ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ഈ ​ദി​വ​സം 347 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ഏ​ഴു പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 790 പേ​ർ ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,53,670 ആ​യി. 26,709 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
5,988 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 595 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ൽ 20 പേ​രും 39 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍റ്് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.
ജി​ല്ല​യി​ൽ 38,75,898 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.
ഇ​തി​ൽ 28,61,561 പേ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​നും 10,14,337 പേ​ർ​ക്കു ര​ണ്ടു ഡോ​സ് വാ​ക്സി​നു​ക​ളു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.