15 ലി​റ്റ​ർ വി​ദേ​ശമ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Tuesday, October 19, 2021 1:02 AM IST
എ​ട​ക്ക​ര: അ​ന​ധി​കൃ​ത വി​ൽ​പ​ന​ക്കാ​യി കാ​റി​ൽ ക​ട​ത്തു​ക​യ​ായി​രു​ന്ന പ​തി​ന​ഞ്ച് ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പൂ​ക്കോ​ട്ടും​പാ​ടം പാ​ട്ട​ക്ക​രി​ന്പ ക​വ​ള​മു​ക്ക​ട്ട ഇ​ല​വു​ങ്ക​ൽ അ​ഗ​സ്ത്യ​ൻ എ​ന്ന റോ​യി​യെ​യാ​ണ് (45) എ​ട​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​ക്ക് കാ​റ്റാ​ടി പാ​ല​ത്തി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 15 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഇ​യാ​ളെ എ​ട​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. മ​ഞ്ജി​ത് ലാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​യു​ടെ മ​ദ്യ​വി​ൽ​പ​ന​യെ​ന്നു പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​എ. മു​ജീ​ബ്, സു​ജി​ത്, സി​പി​ഒ​മാ​രാ​യ എം.​എ. അ​നീ​ഷ്, കെ. ​ര​തീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.