വി​ദ്യാ​ല​യം തു​റ​ക്ക​ൽ: എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു
Wednesday, October 20, 2021 12:04 AM IST
മ​ല​പ്പു​റം: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ടി.​വി.ഇ​ബാ​ഹിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മപ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. കൊ​ണ്ടാ​ട്ടി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ അ​ക്കാ​ഡ​മി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കു പു​റ​മെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, പോ​ലീ​സ്, ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യം, റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പ് ഒ​രോ സ്കൂ​ളി​ലും പൂ​ർ​ത്തി​യാ​കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ ശു​ചീ​ക​ര​ണം, പ​രി​സ​ര ശു​ചീ​ക​ര​ണം, കു​ടി​വെ​ള്ളം കി​ണ​ർ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന, വാ​ഹ​ന​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഫി​റ്റ്ന​സ്, സാ​നി​റ്റെ​സ​ർ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ കി​റ്റു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കും. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്പ് ഒ​രോ സ്കൂ​ളും അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​ടി.സു​ഹ്റാ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്നി ഉ​ണ്ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു​രാ​ജ്, വാ​സു​ദേ​വ​ൻ, പി.​കെ.​അ​ബ്ദു​ള്ള​കോ​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ.​സി.അ​ബ്ദു​ൾ​റ​ഹി​മാ​ൻ, ശ​രീ​ഫ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ റം​ല കൊ​ട​വ​ണ്ടി, ഡി​വൈ​എ​സ്പി അ​ഷ്റ​ഫ്, ത​ഹ​സി​ൽ​ദാ​ർ അ​ബൂ​ബ​ക്ക​ർ, എ​ഇ​ഒ സു​നി​ത, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സു​ധീ​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഉൗ​ഫ്, പി.​വി ആ​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.