353 പേ​ർ​ക്കു കോ​വി​ഡ്
Wednesday, October 20, 2021 12:04 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​ത തു​ട​രു​ന്പോ​ൾ കോ​വി​ഡ്19 ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. ഇ​ന്ന​ലെ 353 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു ആ​രോ​ഗ്യവ​കു​പ്പ് ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന പ​റ​ഞ്ഞു.
4.84 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 333 പേ​ർ​ക്കും നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം 754 പേ​ർ ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​ർ 5,54,422 പേ​രാ​യി. 25,199 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 11 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ എ​ട്ടു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 754 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ 580 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ൽ 15 പേ​രും 39 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്. ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍ററു​ക​ളി​ൽ ആ​രു​മി​ല്ല. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.ജി​ല്ല​യി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ഇ​തു​വ​രെ 38.93 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.