മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Saturday, October 23, 2021 12:52 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ക​രു​വാ​ര​ക്കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി പ​ന​ഞ്ചോ​ല​യി​ലെ പൂ​ക്കാ​ട്ടു​തൊ​ടി​ക അ​ബ്ദു​ള്ള​യു​ടെ വീ​ടാ​ണ് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​ത്.
അ​ബ്ദു​ള്ള​യു​ടെ മ​ക്ക​ളാ​യ മാ​ജി​ത സു​ൽ​ത്താ​ന, മു​ഹ​മ്മ​ദ് ആ​ദി​ൽ, ഹ​ർ​ഷ​ക് എ​ന്നി​വ​ർ സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം​കേ​ട്ടു പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ എ​ങ്ങോ​ട്ടു പോ​കു​മെ​ന്ന​റി​യാ​ത്ത നി​സാ​ഹാ​യ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം. സം​ഭ​വ​ത്തെ തു​ട​ർ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും പ​ഞ്ചാ​യ​ത്തി​ലും അ​ബ്ദു​ള്ള പ​രാ​തി ന​ൽ​കി.