ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ‘ന​ങ്ക ചെ​മ്മം’ ദൃ​ശ്യ​ക​ലാ ക്യാ​ന്പ് നാ​ളെ
Sunday, October 24, 2021 12:28 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മ​ന്‍​റ് ഏ​ജ​ൻ​സി വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ദൃ​ശ്യ​ക​ലാ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ നാ​ളെ മു​ത​ൽ 29 വ​രെ​യാ​ണ് ‘ന​ങ്ക ചെ​മ്മം’ എ​ന്ന പേ​രി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന ഒ​പ്പു​മ​ര​ത്തി​ൽ ഒ​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്് ക്യാ​ന്പി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
അ​പ്പ​ൻ​കാ​പ്പ്, ത​ണ്ട​ൻ​ക​ല്ല്, ഏ​ട്ട​പ്പാ​റ, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യ​ന്പു​ഴ, ഇ​രു​ട്ടു​കു​ത്തി, കു​ന്പ​ള​പ്പാ​റ, ക​വ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ല​ളി​ത​ക​ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്ര​സ്പാ​സേ​ഴ്സ് ആ​ണ് ക്യാ​ന്പ് ന​യി​ക്കു​ന്ന​ത്.
ക്ര​യോ​ണ്‍​സ്, വാ​ട്ട​ർ ക​ള​ർ, നാ​ച്ചു​റ​ൽ ക​ള​ർ, ക്ലേ ​മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ഷെ​റോ​ണ ജോ​യ്, പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ൻ, നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ജോ​സ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉൗ​രു മൂ​പ്പ​ൻ​മാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.