മ​ല​പ്പു​റ​ത്തു പ​ഴ​കി​യ 300 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി
Wednesday, October 27, 2021 12:48 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ മൊ​ത്ത മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ, ഫി​ഷ​റീ​സ്, ന​ഗ​ര​സ​ഭ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ഴ​കി​യ 300 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യി​രു​ന്ന ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ല​പ്പു​റ​ത്ത് മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി വ​ച്ചി​രു​ന്ന സൂ​ത, മാ​ന്ത​ൾ, അ​യ​ല എ​ന്നി​വ അ​ഴു​കി​യ​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ബ​ന്ധ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി മാ​ത്യു, കെ.​ജി ര​മി​ത, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഖാ​സിം, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ് ബാ​ബു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷം​സു​ദീ​ൻ, ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.