സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, October 27, 2021 12:49 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ചു​മ​ത​ല​യേ​റ്റ ഏ​ബ്ര​ഹാം സെ​റാ​ഫീം തി​രു​മേ​നി​ക്ക് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ര്യ​ൻ, ഭ​ദ്രാ​സ​ന വൈ​ദീ​ക സം​ഘം സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, ട്ര​സ്റ്റി ജോ​ഷി ജോ​സ്, സെ​ക്ര​ട്ട​റി ടോ​മി​ൻ മാ​ത്യു, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ഫാ. ​എ​ൻ.​ബി ജേ​ക്ക​ബ് കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ഫാ. ​തോ​മ​സ്കു​ര്യ​ൻ, ഫാ. ​ജേ​ക്ക​ബ് കു​രു​വി​ള, ഫാ. ​മാ​ത്യു കോ​ല​മ​ല, ഫാ. ​മാ​ത്യു ഫി​ലി​പ്പ്, ഫാ. ​കെ.​ജി ജോ​ജി, ഫാ.​സാ​ന്‍റു സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.