ഏ​ക​ദി​ന നി​ക്ഷേ​പ​ക സം​ഗ​മം
Friday, November 26, 2021 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കാ​യി വ്യ​വ​സാ​യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നി​ക്ഷേ​പ​ക സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം ദി​വ​സ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റെ​ങ്കി​ലും തൊ​ഴി​ൽ ചെ​യ്തു​കൊ​ണ്ട് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. നാ​ലാം വ്യ​വ​സാ​യ വി​പ്ല​വം ലോ​ക​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ല​ത്തി​ന​നു​സ​രി​ച്ച് മു​ന്നേ​റേ​ണ്ട​തു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​കെ. മു​സ്ത​ഫ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ.​ഷാ​ൻ​സി, പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ പി.​ടി.​വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ കെ.​പി.​വ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡെ​പ്യു​ട്ടി ടൗ​ണ്‍ പ്ലാ​ന​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, കെഎ​സ്ഇ​ബി അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ സെ​ബി തോ​മ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് കു​മാ​ർ , മ​ല​പ്പു​റം ന​ഗ​ര​സ​ഭാ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ എം. ​ശ്രീ​രാ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​രി​പാ​ടി​യി​ൽ 80ഓ​ളം സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്തു.