കോ​വി​ഡ്: ആ​ദ്യ ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ 85401
Saturday, November 27, 2021 12:41 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​വ​ർ ര​ണ്ടാം ഡോ​സും എ​ടു​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ രേ​ണു​ക അ​റി​യി​ച്ചു. ര​ണ്ടാം ഡോ​സെ​ടു​ക്കാ​ത്ത​ത് ജി​ല്ല​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വെ​ല്ലു​വി​ളി ആ​കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ 2962957 പേ​രും ര​ണ്ടു ഡോ​സും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ 1652877 പേ​രും ആ​ണ്.
വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കേ​ണ്ട​വ​രി​ൽ 85401 പേ​ർ ആ​ദ്യ ഡോ​സ് പോ​ലും എ​ടു​ത്തി​ട്ടി​ല്ല. ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ സ​മ​യം ആ​യ​വ​രി​ൽ 484732 പേ​ർ ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ട്ടി​ല്ല. ഇ​തു ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നേ​ട്ട​ത്തെ ബാ​ധി​ക്കും. വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ വ​ള​രെ കു​റ​വാ​ണ്. രോ​ഗം ഗു​രു​ത​ര​മാ​യ​വ​രും മ​ര​ണ​പ്പെ​ട്ട​വ​രും തീ​രെ കു​റ​വാ​ണ്. കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യി ആ​ന്‍റിബോ​ഡി ഉ​ണ്ടാ​ക്കി പ്ര​തി​രോ​ധം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന​താ​ണ് വാ​ക്സി​നേ​ഷ​നി​ലൂ​ടെ നേ​ടു​ന്ന​ത്. ഒ​ന്നാം ഡോ​സ് എ​ടു​ക്കു​ന്പോ​ൾ ആ​ന്‍റി​ബോ​ഡി ഉ​ത്പാ​ദ​നം പ​തി​യെ ആ​രം​ഭി​ച്ച് ക്ര​മേ​ണ ഉ​യ​ർ​ന്ന തോ​തി​ൽ എ​ത്തി​യ ശേ​ഷം പ​തി​യെ താ​ഴ്ന്നു വ​രും. ഇ​ങ്ങ​നെ താ​ഴ്ന്നു വ​രു​ന്ന സ​മ​യം ക​ണ​ക്കാ​ക്കി​യാ​ണ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലൂ​ടെ വീ​ണ്ടും പ്ര​തി​രോ​ധ ശേ​ഷി ഉ​യ​രു​ക​യും ഏ​റെ കാ​ലം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രോ​ഗ​ത്തി​ൽ നി​ന്നു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​രി​ൽ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞു വ​രു​ന്പോ​ൾ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു. അ​തി​നാ​ൽ എ​ല്ലാ​വ​രും ര​ണ്ടു ഡോ​സ് വാ​ക്സി​നു​മെ​ടു​ത്ത് പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് ര​ണ്ടാം ഡോ​സ് എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ക​ർ​മ​പ​രി​പാ​ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​യാ​റാ​ക്കി. ജി​ല്ല​യി​ലെ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ വാ​ർ​ഡി​ലെ​യും ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ, ര​ണ്ടാം ഡോ​സ് വാ​ക്സി​ന് സ​മ​യം ആ​യി​ട്ടും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള പ​രി​പാ​ടി ന​ട​പ്പാ​ക്കും. ത​ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​ശ്രീ, നെ​ഹ്റു യു​വ​കേ​ന്ദ്ര, തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ർ​മ​പ​രി​പാ​ടി വി​ജ​യി​പ്പി​ക്കും.
പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ വി.​കെ മു​ര​ളി, മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍​റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി വി​ജ​യ​കു​മാ​ർ, ഡി​പി​എം ഡോ.​ടി.​എ​ൻ അ​നൂ​പ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​അ​ഹ​മ്മ​ദ് അ​ഫ്സ​ൽ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ .​വി​നോ​ദ്, ഡോ. ​എം.​പ്ര​വീ​ണ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി. ​രാ​ജു, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​എം റിം​സി, ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജ​യ് ഘോ​ഷ്, ജോ​യി​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.