രാ​ജീ​വ് ഗാ​ന്ധി അ​വാ​ർ​ഡ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്
Sunday, November 28, 2021 12:27 AM IST
മ​ല​പ്പു​റം: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റർ 2020ൽ ​പ്ര​ഖ്യാ​പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​വാ​ർ​ഡ് (25,000 രൂ​പ​യും ഉ​പ​ഹാ​ര​വും) ഡി​സം​ബ​ർ അ​ഞ്ചി​നു മ​ല​പ്പു​റം വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​കി​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ടി.​കെ.ഹം​സ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ രാ​ജീ​വ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​രും. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ വി.​എ​സ് ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2008ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച പ്ര​മു​ഖ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ക​യും രാ​ജീ​വ് ഗാ​ന്ധി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ഒ​ട്ടേ​റെ പേ​ർ​ക്കു ആ​ദ​ര​വ് ന​ൽ​കി​യി​ട്ടു​മു​ണ്ട്.
കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ് 2020-ലെ ​പ​രി​പാ​ടി ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി.​വേ​ലാ​യു​ധ​ൻ​കു​ട്ടി അ​റി​യി​ച്ചു.