ഗ​താ​ഗ​തകു​രു​ക്കു പ​രി​ഹ​രി​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം
Tuesday, November 30, 2021 12:14 AM IST
ക​രു​വാ​ര​കു​ണ്ട്: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ ഗ​താ​ഗ​തകു​രു​ക്കു പ​രി​ഹ​രി​ക്കാ​ൻ സ്വ​യം മു​ന്നി​ട്ടി​റ​ങ്ങി വാ​ർ​ഡ് അം​ഗം. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡം​ഗം ഇ.​കു​ഞ്ഞാ​ണി​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഹൈ​സ്കൂ​ൾ​പ​ടി​യി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ വേ​ഷ​മി​ട്ട് വാ​ഹ​ന തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​ത്. കാ​ളി​കാ​വ് -ക​രു​വാ​ര​കുണ്ട് മ​ല​യോ​ര പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​സ്കൂ​ൾ​പ​ടി​യി​ൽ ഓ​വു​പാ​ലം പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.ഒ​രു ബ​സി​നു ക​ഷ്ടി​ച്ച് പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ക്കാ​ര​ണം കൊ​ണ്ടു ത​ന്നെ ഇ​വി​ടെ ഗ​താ​ഗ​തകു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​ണ്.
ഞാ​യ​റാ​ഴ്ച പി​ടി​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ലു​ണ്ടാ​യ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നു റോ​ഡി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് കൂ​ടി​യാ​യ വാ​ർ​ഡം​ഗം ഇ.​കു​ഞ്ഞാ​ണി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ്കൂ​ൾ പ്ര​വൃ​ത്തി ദി​വ​സ​മാ​യ ഇ​ന്ന​ലെ കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സ്വ​യം സ​ന്ന​ദ്ധ​നാ​യി കു​ഞ്ഞാ​ണി വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​തി​നൊ​ന്നു വ​രെ​യാ​യി​രു​ന്നു കു​ഞ്ഞാ​ണി​യു​ടെ ഈ ​സേ​വ​നം. യാ​ത്ര​ക്കാ​ർ​ക്കും ഇ​തേ​റെ ആ​ശ്വാ​സം പ​ക​ർ​ന്നു. പ​തി​നൊ​ന്ന് മ​ണി​ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലെ​ത്തി ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം മു​ഴു​കി.