കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു 22 ല​ക്ഷം ന​ൽ​കി
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക് മൂ​ന്നാം ഗ​ഡു​വാ​യി 22 ല​ക്ഷം രൂ​പ ന​ൽ​കി.
യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ദാ​മോ​ദ​ര​ൻ ചെ​ക്ക് എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി​ക്ക് കൈ​മാ​റി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി അ​ലി അ​സ്ക​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി ജോ​ണ്‍, പാ​ർ​വ​തി​ക്കു​ട്ടി കെ.​പി ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​വ​ർ​ഷം ഇ​തു​വ​രെ മൊ​ത്തം 52 ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്.