ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ ബ്രി​ഡ്ജ് കോ​ഴ്‌​സു​മാ​യി വി​ജ​യ​ഭേ​രി
Wednesday, December 1, 2021 12:37 AM IST
മ​ല​പ്പു​റം: വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക ബ്രി​ഡ്ജ് കോ​ഴ്സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പ​ിലാ​ക്കു​ന്നു. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍​ക്കു ഡ​യ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബ്രി​ഡ്ജ് കോ​ഴ്‌​സ് മെ​റ്റീ​രി​യ​ല്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ ര​ണ്ടാ​മ​ത്തെ ആ​ഴ്ച എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ബ്രി​ഡ്ജ് കോ​ഴ്സ് ആ​രം​ഭി​ക്കും. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍​ക്ക് ഫോ​ക്ക​സ് 22 എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ഠ​ന സ​ഹാ​യി​ക​ളും സ്‌​കൂ​ളു​ക​ളി​ലെ​ത്തി​ക്കും.
കോ​വി​ഡാ​ന​ന്ത​ര അ​ര​ക്ഷി​താ​വ​സ്ഥ​ക​ളെ നേ​രി​ടാ​ന്‍ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​ക കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന ക്ലാ​സു​ക​ളും വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ല്‍​കും. അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കും. ഗു​ണ​മേ​ൻ​മ​യു​ള്ള വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് വി​ജ​യ​ഭേ​രി​യു​ടെ തു​ട​ര്‍ ല​ക്ഷ്യ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ പ​റ​ഞ്ഞു.
2021-22 വ​ര്‍​ഷ​ത്തെ വി​ജ​യ​ഭേ​രി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​രൂ​ർ, മ​ല​പ്പു​റം, വ​ണ്ടൂ​ര്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന സ്‌​കൂ​ള്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു.