കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, January 14, 2022 10:46 PM IST
കൊ​ണ്ടോ​ട്ടി:​കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 213 വൈ​ദ്യ​ര​ങ്ങാ​ടി കൈ​ത​ക്കു​ണ്ട​യി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മു​ണ്ട​ക്കു​ളം ത​ട​ത്തി​ൽ വീ​ട്ടി​ൽ പ​ലേ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.45 ഓ​ടെ​യാ​ണ് അ​പ​ക​ടം.

ക​രു​വ​ൻ​തി​രു​ത്തി​യി​ൽ നി​ന്നു മ​ര​ണ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കൈ​ത​ക്കു​ണ്ട​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​രെ വ​ന്ന കാ​റി​ടി​ച്ച​ത്. കാ​ർ പി​ന്നീ​ട് ലോ​റി​യി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.

മു​ഹ​മ്മ​ദി​നെ ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ യൂ​സു​ഫി​നെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ: റു​ഖി​യ്യ. മ​ക്ക​ൾ: മു​ജീ​ബ് റ​ഹ്മാ​ൻ, ശി​ഹാ​ബു​ദീ​ൻ, സ​നൂ​ബ്(​മൂ​വ​രും ദു​ബാ​യ്), ഉ​മൈ​ബ. മ​രു​മ​ക്ക​ൾ: ഫ​ഹീ​മ പ​ർ​വ്വി​ൻ (തു​റ​ക്ക​ൽ),സീ​ന​ത്ത്, മു​ബ​ഷി​റ, അ​സീ​സ് (ചി​റ​യി​ൽ ചു​ങ്കം) ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ മു​ണ്ട​ക്കു​ളം ജു​മാ​മ​സ്ജി​ദി​ൽ.