പാലമില്ല; മുത്തൻതണ്ട് പാലത്തിനു സമീപം നാ​ട്ടു​കാ​ർ ‘റോ​ഡ്’ പ​ണി​തു
Monday, January 24, 2022 12:27 AM IST
കാ​ളി​കാ​വ്: വെ​ന്തോ​ട​ൻ​പ​ടി മു​ത്ത​ൻ​ത​ണ്ടു പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ നാ​ട്ടു​കാ​ർ ‘റോ​ഡ്’ നി​ർ​മി​ച്ചു. പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ക​രം നാ​ട്ടു​കാ​ർ റോ​ഡ് പ​ണി​ത​ത്. ഒ​രു വ​ർ​ഷം മു​ന്പു സ​ർ​ക്കാ​ർ, ബ​ജ​റ്റി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ ടോ​ക്ക​ണ്‍ വ​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നു​മാ​യി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി മാ​ളി​യേ​ക്ക​ലി​നെ​യും വെ​ന്തോ​ട​ൻ പ​ടി​യെ​യും ബ​ന്ധി​പ്പി​ച്ച് മു​ത്ത​ൻ​ത​ണ്ടി​ൽ ന​ട​പ്പാ​ലം നി​ർ​മി​ച്ചി​ട്ട്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ളി​ൽ ത​ക​ർ​ന്നി​രു​ന്നു. ന​ട​പ്പാ​ല​മാ​ണെ​ങ്കി​ലും പാ​ല​ത്തി​ലൂ​ടെ ബൈ​ക്കു​ക​ൾ ക​ട​ന്നു​പോ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​ള​യ​ങ്ങ​ളി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ വീ​ണ്ടും മ​ര​ങ്ങ​ൾ കൊ​ണ്ടു താത്കാലി​ക പാ​ലം പ​ണി​തി​രു​ന്നു. എ​ന്നാ​ൽ പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ പാ​ലം വീ​ണ്ടും ഒ​ലി​ച്ചു പോ​യി. പി​ന്നീ​ട് സൈ​നി​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു പാ​ലം നി​ർ​മി​ച്ചു. ഈ ​പാ​ല​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അ​ന്ന​ത്തെ മ​ന്ത്രി കെ.​ടി.ജ​ലീ​ൽ അ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പാ​ലം നി​ർ​മാ​ണം വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു.

ഒ​രു വ​ർ​ഷം മു​ന്പ് പാ​ല​ത്തി​നു ബ​ജ​റ്റി​ൽ തു​ക പ്ര​ഖ്യാ​പി​ക്കു​ക​യും ടോ​ക്ക​ണ്‍ വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ര​ണ്ടു ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നീ​യി​റിം​ഗ് വി​ഭാ​ഗ​വും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​താ​ണ് പാ​ലം വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പു​ഴ​യു​ടെ ഇ​രു ഭാ​ഗ​ത്തു​മു​ള്ള​വ​രു​ടെ യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പാ​ലം അ​നി​വാ​ര്യ​മാ​യ ഇ​വി​ടെ ക​ടു​ത്ത വേ​ന​ലി​ലെ​ങ്കി​ലും പു​ഴ​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ ചെ​യ്ത​ത്. പു​ഴ​യി​ലെ ച​ര​ൽ​മ​ണ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.