കു​ള​ത്തി​ൽ വീ​ണു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Friday, May 13, 2022 10:27 PM IST
കാ​ളി​കാ​വ് : ഉ​ദ​രം​പൊ​യി​ലി​ലെ ബി ​വ​ണ്‍ സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. നാ​ജി​യ ക​രീ​മു​ന്നീ​സ (15)യാ​ണ് കാ​ന്പ​സി​ലെ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം വെ​ള്ള​മെ​ടു​ക്കാ​ൻ പോ​യ നാ​ജി​യ കു​പ്പി​യി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ലേ​ക്കു കാ​ൽ തെ​ന്നി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും കാ​ളി​കാ​വ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു വ​ണ്ടൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്നു. കു​റ്റി​പ്പു​റം ത​വ​നൂ​രി​ലെ മ​തി​ര​ശേ​രി​യി​ലാ​ണ് നാ​ജി​യ​യു​ടെ വീ​ട്. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും. അ​ര​യാ​ൽ മു​ഹ​മ്മ​ദ് മൊ​യ്നു​ദീ​ൻ ആ​ണ് പി​താ​വ്.