മ​ഴ​ക്കാ​ലം: ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി, ഖ​ന​നം നി​ർ​ത്താ​ൻ നി​ർ​ദേ​ശം
Monday, May 16, 2022 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​ക്കെ​ടു​തി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ജി​ല്ലാ പൂ​ർ​ണ​സ​ജ്ജ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കാ​ല ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. ജി​ല്ല​യി​ലെ ക്വാ​റി​യിം​ഗ് അ​ട​ക്ക​മു​ള്ള ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​യും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഴ​ക്കെ​ടു​തി​മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സു​സ​ജ്ജ​മാ​യി​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ജി​ല്ലാ​ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ഓ​റ​ഞ്ച് ബു​ക്ക് അ​നു​സ​രി​ച്ചു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഓ​രോ വ​കു​പ്പു​ക​ളും സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ചു​ര​ങ്ങ​ളി​ലും യാ​ത്ര​ചെ​യ്യു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​ണ്ണി​ടി​ച്ചി​ൽ പ്ര​ദേ​ശം, മ​റ്റു ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം മാ​റ്റു​ന്ന​തി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി താ​മ​സി​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു ടീം ​ജി​ല്ല​യി​ൽ ക്യാ​ന്പ് ചെ​യ്യും. ജി​ല്ല​യി​ൽ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​മ​ർ​ജ​ൻ​സി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം ഉ​ട​ന​ടി ഒ​രു​ങ്ങും. ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ സി​എ​ച്ച്സി​ക​ളും പി​എ​ച്ച്സി​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ക​യും പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​നെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യും. കെഎ​സ്ഇ​ബി, പി​ഡ​ബ്ല്യു​ഡി എ​ന്നീ വ​കു​പ്പു​ക​ളി​ലെ അ​ടി​യ​ന്ത​ര റി​പ്പ​യ​ർ ടീ​മു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നീ​യ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ഡി.​ഡി. ഫി​ഷ​റീ​സ്, ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ, താ​ലൂ​ക്കി​ന്‍റെ ചാ​ർ​ജു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.